02
Jan 2024
Sun
02 Jan 2024 Sun

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൽക്കരിപ്പുക ശ്വസിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഡൽഹി അലിപൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. കൽക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങൾ കിടന്നുറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നും ഇല്ലെങ്കിൽ മരണത്തിലേക്ക് നയിക്കുമെന്നുമാണ് നിർദേശം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക