17
Jan 2024
Mon
17 Jan 2024 Mon

അയോധ്യയിലെ കണ്ണായ സ്ഥലത്ത് ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍; ചെലവിട്ടത് 15 കോടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബാബരി മസ്ജിദ് നിലനിന്ന അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന് സമീപത്ത് ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. സെവന്‍ സ്റ്റാര്‍ എന്‍ക്ലേവില്‍ സ്ഥലം വാങ്ങിയതായാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍ (എച്ച്ഒഎബിഎല്‍) നിന്നാണ് ബച്ചന്‍ സ്ഥലം വാങ്ങിയത്. 15 കോടി രൂപയ്ക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ വിവരം പുറത്തുവിടാന്‍ കമ്പനി തയാറായിട്ടില്ല.

രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. അമിതാഭിന്റെ ജന്മസ്ഥമായ അലഹബാദില്‍ നിന്ന് അയോധ്യയിലേക്ക് നാലുമണിക്കൂര്‍ ദുരമാണ് ഡ്രൈവ് സമയം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍ (എച്ച്ഒഎബിഎല്‍) നിന്നാണ് ബച്ചന്‍ സ്ഥലം വാങ്ങിയത്.

സരയൂ തീരത്ത് 51 ഏക്കര്‍ നീണ്ടുകിടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പതിനൊന്നായിരം ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. അയോധ്യയിലെ ആത്മീയതയും സംസ്‌കാര സമ്പന്നതയും അതിര്‍ത്തികള്‍ക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു.

Amitabh Bachchan buys plot for his new home in Ayodhya. 5 points about the Saraayu Project