25ാം വാർഷികത്തോടനുബന്ധിച്ച് സോഫ്റ്റ്വെയർ കമ്പനി ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ സംഘടിപ്പിച്ച ആഘോഷം സിഇഒയുടെ മരണത്തിൽ കലാശിച്ചു. പ്രസിഡന്റിന് ഗുരുതര പരിക്ക്. വിസ്ടെക്സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇലിനോയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഇഒ മുംബൈ സ്വദേശി സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
|
സിൽവർ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തിൽ ഇരുവരെയും ഇരുമ്പു കൂടിനുള്ളിൽ മുകളിൽനിന്ന് സ്റ്റേജിലേക്ക് കെട്ടിയിറക്കുന്നതിനിടെ ഇരുമ്പ് കയർ പൊട്ടുകയും 15 അടി ഉയരത്തിൽനിന്ന് രണ്ടുപേരും കോൺക്രീറ്റ് തറയിലേക്കു വീഴുകയുമായിരുന്നു. വെള്ളി രാത്രി 7.40ഓടായാണ് അപകടം . ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷായുടെ ജീവൻ രക്ഷിക്കാനായില്ല.
1999ലാണ് ഷാ വിസ്ടെക് കമ്പനി ആരംഭിച്ചത്. 1600 ജീവനക്കാരുള്ള കമ്പനിയുടെ വരുമാനം 300 ദശലക്ഷം ഡോളറാണ്. കൊക്കക്കോള, യമഹ, സോണി, ഡെൽ തുടങ്ങി വമ്പൻ കമ്പനികൾ വിസ്ടെക്കിന്റെ ഇടപാടുകാരാണ്. യുഎസ്, കാനഡ, മെക്സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





