കല്പറ്റ കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38), മാനന്തവാടി ഒഴക്കോടി വിമലനഗറില്‍ താമസിക്കുന്ന പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ് (59) എന്നിവരാണ് അറസ്റ്റിലായത്.
|
പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുജ്ഞാന ചെയ്ത കുറ്റം. കഴിഞ്ഞയാഴ്ച കല്പറ്റ പോക്സോ കോടതിയില്‍ കീഴടങ്ങിയ സുരേഷ് റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ദമ്പതികള്‍ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ ലൈംഗികാതിക്രമം തുടര്‍ന്നിരുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





