07
Feb 2024
Thu
07 Feb 2024 Thu

ഭര്‍ത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ശേഷം ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി തോപ്രാംകുടിയിലാണ് ദാരുണമായ സംഭവം.
തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് കുഞ്ഞിനെ കൊന്ന ശേഷം ജീവനൊടുക്കിയത്. ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് അഞ്ച് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അനക്കമറ്റനിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഡീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക