12
Feb 2024
Thu
12 Feb 2024 Thu
Gold prices in the state have increased again, breaking records.

സ്വര്‍ണവില വീണ്ടും മുകളിലേക്ക്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും മുകളിലേക്ക്. രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപയാണ്. ഇന്ന് 120 രൂപ വര്‍ധിച്ച് 46,500ന് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 46,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക