കോഴിക്കോട്: ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി അധ്യാപികക്കെതിരെ കേസ്. പ്രഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസാണ് കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ കമിറ്റി അംഗം ആര്.അശ്വിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
|
വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐയും കെ എസ് യുവും, എംഎസ്എഫും കൂടാതെ ഡവൈഎഫ്ഐയുമാണ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്.
രാഷ്ട്രപിതാവിന്റെ വധത്തെ ന്യായീകരിക്കുകയും, ഘാതകനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപികയുടെ നടപടി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് എസ്എഫ്ഐ പരാതിയില്‍ ആവശ്യപ്പെടുന്നത്. എസ്എഫ്ഐ ഏരിയ കമ്മിറ്റിയാണ് കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





