01
Feb 2024
Thu
01 Feb 2024 Thu
kerala govt protest against central government starts at delhi

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ ധര്‍ണ ഡല്‍ഹി ജന്തര്‍ മന്തറില്‍ തുടങ്ങി. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി കേരള ഹൗസില്‍ നിന്ന് മാര്‍ച്ചായാണ് പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തിയത്.(kerala govt protest against central government starts at delhi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ഡിഎംകെ, ആര്‍ജെഡി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചവരെയാണ് പ്രതിഷേധം. കേന്ദ്ര അവഗണനയ്ക്കെതിരേ കര്‍ണാടക ഇന്നലെ ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക