17
Dec 2023
Sun
17 Dec 2023 Sun

വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലെയാണ് അമേരിക്കയിലെ 27 കാരി ബേബി പൗഡര്‍ തിന്നുന്നത്. വെറുമൊരു തമാശക്ക് തുടങ്ങിയ കാര്യം ഇപ്പോള്‍ ഇവരുടെ വിട്ടുമാറാത്ത ആസക്തിയായി മാറി. ഇതോടെ സംഭവം വാര്‍ത്തയുമായി. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സില്‍ താമസിക്കുന്ന മാര്‍ട്ടിനാണ് ജോണ്‍സണ്‍ ബേബി പൗഡര്‍ കഴിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Johnson’s Baby, Aloe & Vitamin E Powder ആണ് സ് മാര്‍ട്ടിന്‍ കഴിക്കുന്ന സ്ഥിരം ബ്രാന്‍ഡ്. ഉല്‍പ്പന്ന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മുന്നറിയിപ്പുകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നതും പരിഗണിക്കാതെയാണ് മാര്‍ട്ടിന്‍ തന്റെ തീറ്റ തുടരുന്നത്. 623 ഗ്രാം പൗഡറാണ് മാര്‍ട്ടിന്‍ ഒരു ദിവസം കഴിക്കുന്നത്. ഇത്തരത്തില്‍ തിന്നാനായി പൗഡര്‍ വാങ്ങി മാര്‍ട്ടിന്‍ ഒരു വര്‍ഷം ചിലവാക്കിയത് 4000 ഡോളറാണ്. ഏകദേശം 3.5 ലക്ഷം രൂപ. തന്റെ ഗര്‍ഭകാലത്ത് പൗഡര്‍ കഴിച്ചിരുന്നില്ലെന്ന് മാര്‍ട്ടിന്‍ പറയുന്നു.

തനിക്ക് ഇത്തരത്തില്‍ ഭക്ഷണേതര സാധനങ്ങളായ ചോക്ക്,പെയിന്റ്, പൊടികള്‍ എന്നിവ കഴിക്കാന്‍ താത്പര്യം തോന്നിക്കുന്ന ഒരു രോഗാവസ്ഥയുണ്ടെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനും ഇത്തരത്തില്‍ എന്തെങ്കിലും അസുഖം പിടിപെടുമോ തന്റെ പോലുള്ള ആസക്തി ഉണ്ടാകുമോ എന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്.