ആധാര്‍ കാര്‍ഡ് താമസരേഖയായി കണക്കാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. ബിഹാറിലെ 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് പട്ടികയില് വീണ്ടും പേരുചേര്ക്കാന് താമസരേഖയായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
|
സര്‍ക്കാര്‍ ഇഷ്യൂ ചെയ്തിട്ടുള്ള മറ്റ് 11 രേഖകള്‍ക്കൊപ്പമാണ് ആധാര്‍കാര്‍ഡും അംഗീകരിക്കേണ്ടത്. ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ മറ്റ് 11 തിരിച്ചറിയല്‍ രേഖകളോ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെതിരേ നിരവധി ഹരജികളാണ് കോടതി മുമ്പാകെ എത്തിയത്. വോട്ടര്‍പട്ടിക പുതുക്കുന്നതിനെ എതിര്‍ക്കുന്ന ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളെയും കോടതി വിമര്‍ശിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ഏതാനും എംപിമാരും എംഎല്‍എമാരുമാണ് കോടതിയിലെത്തിയതെന്നും പാര്‍ട്ടികളല്ലെന്നും കോടതി വിശദീകരിച്ചു. നിങ്ങലുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്താണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ALSO READ:ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവച്ച് സുപ്രിംകോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





