09
Oct 2025
Sun
പക്ഷാഘാത ലക്ഷണങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ നേരത്തേ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
![]() |
|
ഇതിനിടെയാണ് അദ്ദേഹത്തിന് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതും. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്. അതേസമയം ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.