തായ്: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷന്‍ എന്ന നിമ്മി (34) ആണ് മരിച്ചത്. കഴിഞ്ഞമാസം നാലിനായിരുന്നു അപകടം നടന്നത്.
|
പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസിച്ചിരുന്നത്.
മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴാണ് അപകടം. മൃതദേഹം ഇന്ന് രാവിലെ ധര്‍മ്മടം പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിനടുത്തുള്ള വീട്ടിലെത്തിച്ചു. ഖബറടക്കം ഉച്ചയ്ക്ക് 12ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.
കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.
ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്.
പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍.
സഹോദരി: ഷസിന്‍ സിതാര (ദുബായ്).
Accident during water ride in Thailand Thalassery resident died


