18
Apr 2024
Sat
18 Apr 2024 Sat

കൊച്ചി: സിനിമാ താരങ്ങളും ബിജെപി സ്ഥാനാർത്ഥികളും ആയ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരുടെ രാഷ്ടീയത്തോടുള്ള യുവ നടൻ ആസിഫലിയുടെ മറുപടി ആരാധകര് ഏറ്റെടുത്തിരിക്കുക ആണ്. തന്റെ രാഷ്ട്രീയം വേറെയാണെന്നും അതാണ് തന്റെ പാരമ്പര്യമെന്നും എന്നുമാണ് ആസിഫ് അലി പറഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും പിന്തുണയുണ്ടോ എന്ന മാധ്യമപ്രവർത്തകാരുടെ ചോദ്യത്തിനാണ് ആസിഫ് അലിയുടെ മറുപടി.

ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുത്തുന്ന ആളുകൾ വിജയിക്കണം എന്നും ആസിഫ് അലി പറഞ്ഞു.കഴിഞ്ഞതവണ പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഈ പ്രാവശ്യം സമയം കിട്ടാത്തത് കൊണ്ടാണ് ഇറങ്ങാത്തത് എന്നും താരം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തേണ്ടത് നമ്മുടെ അവകാശവും കടമയുമാണ് എന്നും ആസിഫ് അലി പറഞ്ഞു.

തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബി ടി എം എൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തി. സഹോദരനും നടനുമായ അസ്‌കർ അലിയും ഒപ്പമുണ്ടായിരുന്നു.