16
Feb 2023
Thu
16 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: തമിഴ് നടന്‍ വിശാല്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഷൂട്ടിങിനിടയിലാണ് സംഭവം. തന്റെ പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടയില്‍ മരണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വിശാലിന് നേരെ നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞടുക്കുകയായിരുന്നു. വിശാലിന്റെ പുറകില്‍ നിന്നാണ് വാഹനം വരുന്നത്. അതിനാല്‍ തന്നെ തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ് താരത്തെ ആളുകള്‍ ചേര്‍ന്ന് മാറ്റുന്നത്. സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ വാഹനം നടന്റെ ദേഹത്തു കൂടി ട്രക്ക് കയറി ഇറങ്ങുമായിരുന്നു. ചിത്രീകരണ സമയത്ത് ഉണ്ടായിരുന്നവരുടെ നേരെയാണ് വാഹനം ഓടിക്കയറിയത്.

 

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയെന്നാണ് വീഡിയോ പങ്കുവെച്ച് വിശാല്‍ ട്വിറ്ററില്‍ കുറിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. സംഭവിച്ചതോര്‍ത്ത് മരവിച്ചു പോയെന്നും വീണ്ടും ചിത്രീകരണം തുടര്‍ന്നെന്നും താരം പറയുന്നു. അപകടത്തിന്റെ ഞെട്ടലിലായിരുന്നുവെന്നും ആര്‍ക്കും പരിക്കില്ലെന്നും മാര്‍ക്ക് ആന്റണിയുടെ അണിയപ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്. വിശാലിനൊപ്പം എസ്‌ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണി ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. സുനില്‍, റിതു വര്‍മ, അഭിനയ, നിഴല്‍ഗള്‍ രവി, വൈ ജീ മഹേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.