28
Sep 2023
Sat
28 Sep 2023 Sat

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിലിടിച്ചു. രണ്ടു പേർക്ക് പരിക്ക്. ഇടുക്കി നെടുങ്കണ്ടം മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്. നെടുങ്കണ്ടം കൈലാസം സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിക്കും ഇടയിൽ അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്നയുടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ന‌ടി നെടുങ്കണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി.