04
Nov 2025
Mon
04 Nov 2025 Mon
molesting

Actress molested in Kochuveli railway station തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) റെയില്‍വേ സ്റ്റേഷനില്‍ നടിയോട് ലൈംഗിക അതിക്രമം കാണിച്ച റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അരുണ്‍ (32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയില്‍ അരുണിനെ സസ്‌പെന്‍ഡ് ചെയ്തു.

whatsapp റെയില്‍വേ സ്റ്റേഷനില്‍ നടിയോട് ലൈംഗിക അതിക്രമം; പോര്‍ട്ടര്‍ അറസ്റ്റില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച പ്ലാറ്റ്‌ഫോമിലേക്കു പോകാനായി റെയ്ല്‍വേലൈന്‍ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോര്‍ട്ടര്‍ വന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രെയ്നിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്റെ വാതില്‍ പോര്‍ട്ടര്‍ തന്നെ തുറന്നുകൊടുത്തു.

അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോള്‍ നടിയെ സഹായിക്കാനെന്ന വ്യാജേന പോര്‍ട്ടര്‍ ആദ്യം ബാഗില്‍ പിടിച്ചു. സഹായിക്കേണ്ടെന്നും തനിച്ചു കയറാന്‍ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും പോര്‍ട്ടര്‍ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു.

നടി ഉടനെ റെയ്ല്‍വേയില്‍ പരാതി നല്‍കി. എന്നാല്‍, പോര്‍ട്ടറെ ന്യായീകരിക്കുംവിധമായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നതിനാല്‍ പിന്നാലെ നടി പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.