30
Jan 2023
Thu
30 Jan 2023 Thu

​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദ​ഗ്ധ ചികിൽസയ്ക്കായാണ് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു നടിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോളി കണ്ണമാലിയുടെ അവസ്ഥയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിലവിൽ ഐസിയുവിൽ നിന്നും മാറ്റാൻ സാധിക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തല കറങ്ങി വീണതിനെ തുടർന്ന് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക