കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന് (83) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
|
2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് പ്രശസ്തയായത്. ഈ ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.
എം.ടി.യുടെ കടവ് എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, പട, പപ്പന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
വിഖ്യാത നാടകകൃത്ത് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക ട്രൂപ്പുകളുടെ ഭാഗമായി വേഷമിട്ടിട്ടുണ്ട്. 1977ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



