09
Aug 2023
Mon
09 Aug 2023 Mon

അവധിക്കാലമാഘോഷിക്കാന്‍ ബാങ്കോക്കിലെത്തിയ കന്നഡ നടി സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. 41 വയസ്സായിരുന്നു. കന്നഡ നടന്‍ വിജയ് രാഘവേന്ദ്ര ഭര്‍ത്താവാണ്. ബന്ധുക്കള്‍ക്കൊപ്പം ബാങ്കോക്കിലെത്തിയ സ്പന്ദന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് രാഘവേന്ദ്രയുടെ സഹോദരന്‍ ശ്രീ മുരളി അറിയിച്ചു. ഉറക്കത്തിലായിരുന്നു മരണം. വിവരമറിഞ്ഞ് വിജയ് രാഘവേന്ദ്രയും ബാങ്കോക്കിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്തസമ്മര്‍ദ്ദം കുറയുന്ന അസുഖമുണ്ടായിരുന്നു സ്പന്ദനയ്‌ക്കെന്നും ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബവൃത്തങ്ങള്‍ അറിയിക്കുന്നത്. തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങിവരാനിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. 2007ലാണ് സ്പന്ദനയും വിജയും വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഒരുമകനുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക