മുംബൈ: രാമരാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററുകളിലെത്തി. പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രസ്താവനകളോടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രം തിയറ്ററുകളിൽ എത്തിയതോടെ ഹനുമാനു വേണ്ടി സീറ്റ് മാറ്റിവയ്ക്കുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയുംചെയ്തു.
|
ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്. ഹനുമാൻ ചിത്രം കാണാൻ വരും എന്ന വിശ്വാസത്തിലാണ് ഇത്. വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാൻ എത്തുമെന്നാണ് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
പാൻ-ഇന്ത്യ സ്റ്റാർ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ, സണ്ണി സിംഗ്, ദേവദത്ത നഗെ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിൻറെ 85 ശതമാനത്തോളം, റിലീസിനു മുൻപു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ട്. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിയസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.
Arya Vidya Mandir school, Mumbai, kids watching morning show of #Adipurush starting with Bajarang Bali sthapana#JaiShriRam 🙏🙏🙏#JaiBajarangBali 🙏🙏🙏#Adipurush pic.twitter.com/rUmTUDqgUV
— #Adipurush 🇮🇳 (@rajeshnair06) June 16, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





