17
Mar 2024
Sun
17 Mar 2024 Sun
adult star sophia leone found dead

പോണ്‍ താരം സോഫിയ ലിയോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസ്സായിരുന്നു. യുഎസിലെ അപാര്‍ട്ട്‌മെന്റില്‍ സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛന്‍ മൈക്ക് റോമിയോ പറഞ്ഞു. മാര്‍ച്ച് 1നായിരുന്നു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.(adult star sophia leone found dead)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടിയുടെ മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. 18ാം വയസ്സിലാണ് സോഫിയ രതിചിത്ര മേഖലയില്‍ പ്രവേശിച്ചത്. ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ പോണ്‍ താരമാണ് സോഫിയ ലിയോണി. കഗ്നി ലിന്‍ കാര്‍ട്ടര്‍, ജെസ് ജാനേ, തൈന ഫീല്‍ഡ്‌സ് എന്നിവരാണ് 2024ല്‍ മരിച്ച മറ്റ് മൂന്ന് പോണ്‍ താരങ്ങള്‍.