23
Feb 2023
Thu
23 Feb 2023 Thu

അരീക്കോട്: അരീക്കോട് വാഴക്കാട് ജങ്ഷനിൽസ്ഥാപിച്ച ഫ്ലക്സുകളും കൊടിതോരണങ്ങളും യാത്രകാർക്ക് ദുരിതമാവുന്നു. പരിസ്ഥിതിക്ക് ദോശകരമായ ഫ്ലക്സ് നീക്കം ചെയ്യണമെന്നും സ്ഥാപിക്കുന്നവർക്കെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപനം നടപടിയെടുക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇവ യഥേഷ്ടം സ്ഥാപിച്ചിരിക്കുന്നത്. അരീക്കോട് മമത ജങ്ഷനിൽ ഡിവൈഡറിന് ചുറ്റുഭാഗവും സ്ഥാപിച്ച അനധികൃത ഫ്ലക്സും ബോർഡും വാഹന യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതു കാരണം എതിർ ദിശയിൽ വരുന്ന വാഹനം കാണാത്തതിനാൽ ഒറ്റ പെട്ട അപകടവും ഇവിടെ പതിവാണ്. വാഴക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനത്തെ കാണാത്ത രൂപത്തിലാണ് ഇവിടെ ബോർഡുകൾ ഉയർന്നത്. അരീക്കോട് പൊലീസും ഗ്രാമപ്പഞ്ചായത്തും നടപടി സ്വീകരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ കൂടി പ്രതിഷേധമുയരുന്നുണ്ട്.