കാസര്‍കോഡ്: ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായ ഷൂക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. തന്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. മൂന്ന് പെണ്‍മക്കളും സാക്ഷിയായിരുന്നു. മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂര്‍ണ്ണമായും പെണ്‍മക്കള്‍ക്ക് ലഭിക്കാനുമാണ് വീണ്ടും ഭാര്യയെ വിവാഹം ചെയ്തത്.
വിവാഹ വാര്‍ത്ത അറിയിച്ച് നേരത്തെ എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ‘ഈ വരുന്ന എട്ടിന് എന്റെ രണ്ടാം വിവാഹമാണ്’ എന്ന തലക്കെട്ടോടെയാണ് ഷുക്കൂര്‍ വക്കീല്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാര്യ പി. ഷീനയെ തന്നെയാണ് ഷൂക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹം ചെയ്യുന്നത്. സ്‌പെഷ്യല്‍ മാരേജ് നിയമപ്രകാരം വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ് ഷുക്കൂര്‍ വക്കീല്‍. മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂര്‍ണമായും പെണ്‍മക്കള്‍ക്ക് കൂടി ലഭിക്കാനുമാണ് രണ്ടാമത് വിവാഹം കഴിക്കുന്നത്. 1994 ഒക്ടോബര്‍ ആറിനായിരുന്നു ഷുക്കൂര്‍ വക്കീലും ഷീനയും വിവാഹിതരായത്. കണ്ണൂര്‍ സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയാണ് ഷൂക്കൂറിന്റെ ഭാര്യ ഷീന. ഇരുവരുടെയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസയും വനിതാ ദിനത്തിലെ സ്പെഷ്യല്‍ വിവാഹത്തിന് സാക്ഷ്യംവഹിച്ചു.
|


