AFCഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്; ഇന്ത്യയുടെ പുതിയ പ്രതീക്ഷകള്‍ എന്താകും?
|
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും. നാളെയാണ് ഇന്ത്യയുടെ പോരാട്ടം. മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് 5 മണിക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ഖത്തറാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍.
ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യ.
ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് സുനില്‍ ഛേത്രിയും സംഘവും കളിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ കപ്പ് തങ്ങളെ സംബന്ധിച്ച് ലോകകപ്പ് പോരാട്ടം പോലെ അത്രയും വിലപ്പെട്ടതാണെന്നു സ്റ്റിമാച് തന്നെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് A: ഖത്തര്‍, ചൈന, തജികിസ്ഥാന്‍, ലെബനന്‍
ഗ്രൂപ്പ് B: ഇന്ത്യ, ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ
ഗ്രൂപ്പ് C: ഇറാന്‍, യുഎഇ, ഹോങ്കോങ്, ഫലസ്തീന്‍
ഗ്രൂപ്പ് D: ജപ്പാന്‍, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം
ഗ്രൂപ്പ് E: ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍
ഗ്രൂപ്പ് F: സൗദി അറേബ്യ, തായ്‌ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍





