20
Nov 2024
Wed
20 Nov 2024 Wed
after A R Rahman his troup mate Mohini Dey announced her divorce

സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ ഭാര്യ സൈറയുമായുള്ള 29 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ട്രൂപ്പംഗമായ മോഹിനേ ഡേയും വിവാഹമോചിതയായി. സംഗീതസംവിധായകനായ മാര്‍ക് ഹാര്‍ട്‌സുചില്‍ നിന്ന് വിവാഹമോചനം തേടിയ വിവരം ഇരുവരും സംയുക്തപ്രസ്താവനയിലാണ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താനും മാര്‍ക്കും വിവാഹമോചിതരായ വിവരം ഹൃദയവേദനയോടെ പങ്കുവയ്ക്കുകയാണെന്ന് കൂട്ടുകാര്‍, കുടുംബം, ആരാധകര്‍, ഫോളോവേഴ്‌സ് തുടങ്ങിയവരെ അഭിസംബോധന ചെയ്ത് ഇരുവരും അറിയിച്ചു. തങ്ങള്‍ പരസ്പരം ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും തുടര്‍ന്ന് നല്ല സുഹൃത്തുക്കളായിരിക്കുമെന്നും സംഗീത പരിപാടികളില്‍ തുടര്‍ന്നും ഒരുമിച്ചു പോവുമെന്നും ഇരുവരും വ്യക്തമാക്കി.

എ ആര്‍ റഹ്‌മാന്‍ ടീമിനൊപ്പം നാല്‍പതിലേറെ ഷോകളിലാണ് മോഹിനി ഡേ പങ്കെടുത്തിട്ടുള്ളത്. സാകിര്‍ ഹുസൈന്‍, രഞ്ജിത് ബരോട്, സ്റ്റീവ് വൈ, ഗുത്രി ഗോവന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും മോഹിനി ഡേ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് സുജോയ് ഡേയുടെ ശിക്ഷണത്തിലാണ് മോഹിനി ഡേ തന്റെ സംഗീത കരിയര്‍ പരുവപ്പെടുത്തിയത്.

READ ALSO: മൂന്നു പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവില്‍ എ ആര്‍ റഹ്‌മാനും ഭാര്യയും വിവാഹമോചിതരായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക