15
Oct 2024
Thu
15 Oct 2024 Thu
child picasso

ബേബി ഡൈനോസര്‍ കളിപ്പാട്ടവുമായി ഓടിച്ചാടി നടക്കുന്ന ലോറന്റ് ഷ്വാര്‍സ് ബ്രഷ് കൈയിലെടുത്താല്‍ ആളൊരു പുലിയാവും. വെറും മൂന്ന് വയസ്സ് മാത്രമേ പ്രായമുള്ളവെങ്കിലും ജര്‍മനിയുടെ കുട്ടി പിക്കാസോ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വില ലക്ഷങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ താരമായ ഈ മിടുക്കന്‍ ബവേരിയയിലാണ് താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിപ്പാട്ടങ്ങളില്‍ താഴെവച്ചാല്‍ ലോറന്റ് പെയിന്റ ബ്രഷ് എടുക്കും. മിനിറ്റുകള്‍ കൊണ്ട് കാന്‍വാസില്‍ വര്‍ണവിസ്മയം തീര്‍ക്കും. ലോറന്റിന്റെ കഴിവിനെ പറ്റി മാതാപിതാക്കള്‍ അറിയുന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ഒരു അവധിക്കാലത്ത് ആര്‍ട്ട് സ്റ്റുഡിയോ ഉള്ള ഒരു ഹോട്ടലില്‍ പോയതായിരുന്നു തുടക്കം. തിരികെ വീട്ടിലെത്തിയപ്പോള്‍ പെയിന്റ് വേണമെന്ന് വാശിപിടിച്ച് കരഞ്ഞതോടെയാണ് ലോറന്റിന് പെയിന്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കണ്ടെത്തിയത്.

Laurent Schwars

കുഞ്ഞുനാളിലെ കൗതുകമായി കരുതി പെയിന്റും ബ്രഷും വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍, വലിയ പിന്തുണയൊന്നും കൂടാതെ അവന്‍ വരച്ചുകൂട്ടുന്ന ചിത്രങ്ങള്‍ കണ്ട് മാതാപിതാക്കള്‍ പോലും അമ്പരന്നു.

മകന്‍ വരക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയും വീഡിയോയും ഒരു കൗതുകത്തിനാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പതിയെ കുഞ്ഞു ലോറന്റിന് ആരാധകര്‍ വര്‍ധിച്ചു. കുട്ടി പിക്കാസോ എന്ന പേര് വീണു. അധികം വൈകാതെ പെയ്ന്റിങ് തേടി ആവശ്യക്കാരെത്തി.

ലോറന്റിന്റെ പെയിന്റിംഗുകളില്‍ അവനേറെ പ്രിയപ്പെട്ട ആനകള്‍, ദിനോസറുകള്‍, കുതിരകള്‍ എന്നിവയുള്‍പ്പെടെ ഇടംനേടിയിട്ടുണ്ട്. മൃഗങ്ങളെ ചിത്രീകരിക്കുന്ന പെയിന്റിംഗുകള്‍ക്ക് 7,000 ഡോളര്‍ വരെയാണ് വില.

എന്നാല്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഘാനയില്‍ നിന്നുള്ള ഒരു കൊച്ചുകുട്ടിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍. എയ്സ്-ലിയാം നാനാ സാം അങ്ക്രാ ആണ് ആ കുട്ടി. വെറും 1 വര്‍ഷവും 152 ദിവസവും പ്രായമുള്ള ഈ കുട്ടി 6 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ തന്റെ ചിത്രരചന ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.