ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ (Job Vacancies in Indian Air Force) വിവിധ സിവിലിയന്‍ തസ്തികകളിലേക്കുള്ള ഗ്രൂപ്പ് സി ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് മികച്ച അവസരമാണ്. ഇന്ത്യയിലുടനീളമുള്ള വിവിധ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളിലെ പോസ്റ്റിംഗുകളുള്ള ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍ തസ്തികകള്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചത്.
|
അവസാനതിയ്യതി: സെപ്റ്റംബര്‍ 1
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും വേണം. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്, തപാല്‍ സേവനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ നിര്‍ദ്ദിഷ്ട വിലാസങ്ങളിലേക്ക് അയയ്‌ക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രായം പരിധി 18 മുതല്‍ 25 വരെ.
യോഗ്യത
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഇംഗ്ലീഷില്‍ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം(മിനിറ്റില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള വേഗം)
ഹിന്ദി ടൈപ്പിസ്റ്റ് 12ാം ക്ലാസ് പൂര്‍ത്തിയായിരിക്കണം. ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള ടൈപ്പിങ് വേഗം വേണം
ഡ്രൈവര്‍ പത്താം ക്ലാസ് ജയം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഡ്രൈവിങ് പരിചയം.
മലപ്പുറത്ത് തൊഴില്‍മേള; ഇഷ്ടംപോലെ ജോലികള്‍: അഭിമുഖം ഓഗസ്റ്റ് 8നും 14നും
എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ക്ക്: https://indianairforce.nic.in/
Air Force Recruitment 2024, Apply for LDC, Typist and Driver Posts
Air Force Group C Recruitment 2024, 182 Vacancies, Eligibility, Apply Online


