മലപ്പുറത്ത് തൊഴില്‍മേള നടക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളാണുള്ളത്. മാനേജര്‍, ടെലി കോളര്‍, ടീം ലീഡര്‍, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയില്‍സ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ടന്റ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയില്‍ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്.
|
മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റര്‍ മുഖേനയാണ് ഇന്റര്‍വ്യൂ നടക്കുക. ആഗസ്റ്റ് 8, 14 തിയ്യതികളില്‍ നടക്കുന്ന ഇന്റര്‍വ്യുവിന് ഉദ്യോഗാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കണം. ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക. രാവിലെ 10 മണി മുതല്‍ ഇന്റര്‍വ്യൂ ആരംഭിക്കും.
Job Vacancies | സര്‍ക്കാരില്‍ നിരവധി താല്‍ക്കാലിക/സ്ഥിര തൊഴിലവസരങ്ങള്‍
ഒഴിവുള്ള തസ്തികകള്‍
- മാനേജര്‍,
- അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍,
- കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍,
- ഓവര്‍സീയിങ് ലാബര്‍, സൈറ്റ്,
- മെഷറര്‍,
- ടെലികോളര്‍,
- ബ്രാഞ്ച് മാനേജര്‍,
- ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍,
- ടീം ലീഡര്‍,
- ആയുര്‍വേദ തെറാപ്പിസ്റ്റ്,
- തെറാപ്പിസ്റ്റ്,
- ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്,
- കസ്റ്റമര്‍ കെയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്,
- ഓഫീസ് സ്റ്റാഫ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
NB: ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ കയ്യില്‍ കരുതണം.
Job Fair at Malappuram Interview on 8th and 14th August


