ജിദ്ദ: സോക്സുകളില്‍ വിദേശ കറന്‍സി ഒളിപ്പിച്ച് ജിദ്ദയിലേക്ക് കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പാകിസ്താന്‍ വിമാനത്താവളത്തില്‍ പിടിയില്‍. (Air hostess arrested for money smuggling inside sox ) പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്(പിഐഎ) എയര്‍ ഹോസ്റ്റസിനെ ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യുവതിയില്‍ നിന്ന് 37,318 ഡോളറും 40,000 സൗദി റിയാലും പിടികൂടി.
|
പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് എയര്‍ ഹോസ്റ്റസ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തിയതെന്ന് ലാഹോര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജാ ബിലാല്‍ പറഞ്ഞു. യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിയാണ് പരിശോധിച്ചത്. അതേസമയം, എയര്‍ ഹോസ്റ്റസിനെതിരെ വിശദമായ അന്വേഷണം ആരംഭിച്ചു. പിടിയിലായ എയര്‍ ഹോസ്റ്റസിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും രാജാ ബിലാല്‍ വ്യക്തമാക്കി.
മാര്‍ച്ച് മാസത്തില്‍ പിഐഎ വിമാന ജീവനക്കാരനെ ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ കൈവശംവച്ചതിന് ടൊറന്റോ എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തിരുന്നു. ടൊറന്റോയിലേക്കുള്ള യാത്രയില്‍ വിമാനജീവനക്കാരന്‍ അപ്രത്യക്ഷനായതും വാര്‍ത്തയായിരുന്നു.
2023 ജനുവരിക്ക് ശേഷം പിഐഎയുടെ 14 ജീവനക്കാരാണ് അന്താരാഷ്ട്ര യാത്രകള്‍ക്കിടെ അപ്രത്യക്ഷരായത്. വിദേശ രാജ്യങ്ങളില്‍ ഇറങ്ങിയ ശേഷം ഇവര്‍ മുങ്ങുകയായിരുന്നുവെന്നാണു കരുതുന്നത്.


