ലാന്‍ഡിങ്ങിനു പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ അഗ്നിബാധ. യാത്രികരെല്ലാം സുരക്ഷിതര്‍. ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യയുടെ എഐ 315 വിമാനത്തിലാണ് തീ ഉയര്‍ന്നത്.(Air India flight catches fire moments after it landed in Delhi) യാത്രികര്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു വിമാനത്തിലെ അഗ്നബാധ. ഇതിനു പിന്നാലെ യാത്രികരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. തീ കെടുത്തുകയും ചെയ്തു. ഷോര്ട്ട് സര്ക്യൂട്ടാണ് തീ പിടിത്ത കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ഇന്ത്യ അറിയിച്ചു.
|
48 മണിക്കൂറിനിടെ മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപെടുന്നത്. കൊച്ചി-മുംബൈ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് തിങ്കളാഴ്ചയാണ്. ഡല്‍ഹി-കൊല്‍ക്കത്ത വിമാനം റണ്‍വേയില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ ശേഷം അവസാനനിമിഷം ടേക്ക് ഓഫ് റദ്ദാക്കിയതും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു.
ജൂണ്‍ 12ന് അഹമ്മദാബാദ് ലണ്ടന്‍ എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണ് യാത്രികരും വിമാനം വീണ മെഡിക്കല്‍ കോളജ് കെട്ടിടത്തിലുണ്ടായിരുന്ന 19 പേരുമടക്കം 274 പേര്‍ മരിച്ചിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികന്‍ അന്ന് പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





