17
Apr 2023
Sun
17 Apr 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബോളിവുഡിലെ താരജോഡികളായ ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും വിവാഹ ബന്ധം വേര്‍പെടുത്തുവെന്ന വാര്‍ത്തകള്‍ ഏറെക്കാലമായി സജീവമാണ്. നിരവധി പൊതുചടങ്ങുകളിലും ഇരുവരും തമ്മിലുള്ള ഭിന്നത പുറത്ത് വന്നിരുന്നു. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും മകള്‍ ശ്വേതാ ബച്ചനും ഐശ്വര്യയുമായി നല്ല ബന്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഐശ്വര്യയും മകള്‍ ആരാധ്യയും കുടുംബത്തോടൊപ്പമല്ല താമസിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അഭിഷേകുമായി വേര്‍പിരിഞ്ഞാണ് ഐശ്വര്യയും മകളും താമസിക്കുന്നത്. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അകന്നാണ് കഴിയുന്നത്. അടുത്തിടെ നടന്ന നിരവധി പൊതു ചടങ്ങുകളില്‍ ഐശ്വര്യ മകളുമൊത്താണ് പങ്കെടുക്കാറുള്ളത്.നിരവധി പൊതുചടങ്ങുകളില്‍ ബച്ചന്‍ കുടുംബം എത്താറുണ്ടെങ്കിലും ഐശ്വരുമായി ഇവര്‍ അകലം പാലിക്കാറാണ് പതിവ്. 2007ലാണ് താരദമ്പതികള്‍ വിവാഹം ചെയ്തത്. 11 വയസ്സുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്. ലോക സുന്ദരിയായ ഐശ്വര്യ അവസാനമായി അഭിനയിച്ച ചിത്രം പൊന്നിയന്‍ സെല്‍വമാണ്. ചുരുക്കം സിനിമകളിലാണ് ഐശ്വര്യ മുഖം കാണിക്കാറുള്ളതെങ്കിലും എല്ലാം വന്‍ ഹിറ്റാവാറുണ്ട്. ഏറെക്കാലമായി നിലനില്‍ക്കുന്ന വിവാഹ മോചന വാര്‍ത്ത ഇരുവരും ഇതുവരെ ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.