02
Dec 2024
Tue
02 Dec 2024 Tue
Alappuzha DySP imrisoned for using Choriyanam leaves against protest leader in custody

കയര്‍ ഫാക്ടറിയുടെ മലിനീകരണത്തിനെതിരേ സമരം നയിച്ചയാളെ കസ്റ്റഡിയിലെടുത്ത് നഗ്നാക്കി ചൊറിയണം(കൊടിത്തൂവ) പ്രയോഗിച്ച ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. 18 വര്‍ഷം മുമ്പ് ചേര്‍ത്തല എസ്‌ഐ ആയിരിക്കെ നടത്തിയ ചൊറിയണം പ്രയോഗത്തിനാണ് ഇപ്പോള്‍ ആലപ്പുഴ ഡിവൈഎസ്പി ആയ മധുബാബുവിനെ ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2006 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കയര്‍ഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത സിദ്ധാര്‍ഥന്‍ എന്നയാളെയാണ് ഇരുവരും ചേര്‍ന്ന്് നഗ്നാക്കി ചൊറിയണം പ്രയോഗിച്ചത്. ഇതിനെതിരേ സിദ്ധാര്‍ഥന്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കേസ് തീര്‍പ്പാവാന്‍ 17 വര്‍ഷമെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക