17
Feb 2024
Tue
17 Feb 2024 Tue

നിമിഷ സജയന്റെ ആ അഭിനയം കണ്ട് എന്റെ കണ്ണു നിറഞ്ഞു: ആലിയ ഭട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ക്രൈം സീരീസ് പോച്ചര്‍ റിലീസിനൊരുങ്ങുന്നതിനിടെ നിമിഷയുടെ അഭിനയ മികവിനെ പുകഴ്ത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും നിര്‍മ്മാതാവുമായ ആലിയ ഭട്ട്. നിമിഷ സജയന്റെ ആ അഭിനയം കണ്ട് എന്റെ കണ്ണു നിറഞ്ഞുവെന്നാണ് ആലിയ ഭട്ട് പറഞ്ഞത്.
തന്റെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയനെന്ന് ആലിയ ഭട്ട് പറയുന്നു. പോച്ചര്‍ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു ആലിയ.

ആലിയയുടെ വാക്കുകള്‍:

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്‌സ് ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി,” ആലിയ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ക്രൈം സീരീസ് പോച്ചര്‍ ട്രൈയിലര്‍ റിലീസ് ചെയ്തത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ കുറിച്ചുള്ള സീരീസാണ് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്നത്. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്തയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടാണ് സീരീസിന്റെ എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവ്.

ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിനോടൊപ്പം ക്യൂസി എന്റര്‍ടൈന്‍മെന്റിന്റെ എഡ്വേര്‍ഡ് എച്ച്.ഹാം ജൂനിയര്‍, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ്, സീന്‍ മക്കിട്രിക് തുടങ്ങിയവര്‍ ചേര്‍ന്നാണ് പോച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

റിച്ചി മേത്ത തന്നെ തിരക്കഥ എഴുതിയിരിക്കുന്ന സിരീസിന് എട്ട് ഭാഗങ്ങളായാണ് എത്തുന്നത്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍, കേരളത്തിലെ നിബിഡ വനങ്ങളിലും ഡല്‍ഹിയിലെ കോണ്‍ക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ ഫിക്ഷണല്‍ ആവിഷ്‌കാരമാണ് പോച്ചര്‍.

 

View this post on Instagram

 

A post shared by prime video IN (@primevideoin)