31
Jan 2024
Mon
31 Jan 2024 Mon

എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ അടച്ചിട്ട മഹാരാജാസ് കോളജ് തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം ചേരും. പിടിഎ ജനറല്‍ ബോഡിയോഗത്തിലാണ് തീരുമാനം. തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളജില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പിടിഎ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. വൈകുന്നേരം ആറിനുശേഷം വിദ്യാര്‍ഥികള്‍ക്ക് കാംപസില്‍ തുടരണമെങ്കില്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വേണം. സെക്യൂരിറ്റി സംവിധാനം കര്‍ശനമാക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡും നിര്‍ബന്ധമാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാം വര്‍ഷ റപ്രന്റേറ്റീവ് തിരഞ്ഞെടുപ്പിനു പിന്നാലെ കോളജില്‍ നിരന്തരസംഘര്‍ഷങ്ങളുണ്ടാവുകയും കെഎസ് യുവിന്റെയും ഫ്രറ്റേണിറ്റി മൂവ് മെന്റിന്റെയും നിരവധി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി പി എ അബ്ദുല്‍ നാസറിന് കുത്തേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോളജ് അടച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക