Bangladesh Communal Harmony | ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പള്ളികളില്‍നിന്ന് ആഹ്വാനം; ക്ഷേത്രങ്ങള്‍ക്ക് മുസ്‌ലിം യുവാക്കളുടെ കാവല്‍, ഇത് ബംഗ്ലാദേശില്‍നിന്നുള്ള മതസൗഹാര്‍ദ മാതൃക
|
ധാക്ക: ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പള്ളികളിലെ മൈക്കിലൂടെ ആഹ്വാനം, ക്ഷേത്രങ്ങള്‍ക്ക് മുസ്‌ലിം യുവാക്കളുടെ കാവല്‍… പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് രാജ്യംവിട്ട ബംഗ്ലാദേശില്‍നിന്നുള്ള മതസൗഹാര്‍ദ മാതൃകയാണിവയെല്ലാം.
നൂറിലേറെ പേരെ കൊലക്ക് കൊടുത്ത രൂക്ഷമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി രാജിവച്ചതോടെ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ് ബംഗ്ലാദേശ്.
ധാക്കയിലെ മുസ്‌ലിം പള്ളികളില്‍ നിന്നാണ് ഉച്ചഭാഷിണികള്‍ വഴി മതസൗഹാര്‍ദത്തിന്റെ ആഹ്വാനം ഉണ്ടായത്. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ച് മറന്നു പോകരുത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണം. അത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും പള്ളികളില്‍നിന്ന് ആഹ്വാനം ഉയര്‍ന്നു.
‘പ്രിയ പൗരന്മാരെ ‘വിവേചനത്തിനെതിരായ വിദ്യാര്‍ഥികള്‍’ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില്‍ നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും’- ആഹ്വാനം തുടര്‍ന്നു.
Vow! Great example of Al Taquiya.
And broadcast straight to a favourite flunkey of ISI @zoo_bear!
All so that the Sickular Hindus can be fooled and mobilised yet again in favour of the slogan with a zeenozidal agenda— Hindu-Muslim bhai bhai! https://t.co/Nf2LuHQVPU
— Madhu Purnima Kishwar (@madhukishwar) August 6, 2024
പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥി സംഘടനയായ ‘ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ’ നിര്‍ദേശപ്രകാരമായിരുന്നു ഹിന്ദുക്കളുടെ സംരക്ഷണത്തിനായി പള്ളികളിലെ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള ആഹ്വാനം.
ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങള്‍ക്ക് മുസ്ലിം യുവാക്കള്‍ കാവലിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് ഇന്ത്യയില്‍ ഉള്‍പെടെ സംഘ് പ്രചാരണം നടക്കുന്നതിനിടെ ഉള്ള ഈ നടപടിയുടെ ചിത്രങ്ങളും പള്ളികളില്‍ ആഹ്വാനം നടത്തുന്നതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ധ്രുവ് റാഠി ഉള്‍പെടെ പ്രമുഖരും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ചിത്രം പങ്കുവെച്ച് റാഠി ട്വിറ്ററില്‍ കുറിച്ചു.
as Prime Minister Sheikh Hasina surreptitiously resigned and fled the country in a military aircraft while the Army stepped in to fill the power vacuum Bangladesh descended into chaos.


