മസ്‌കത്ത്: ഒമാനില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
|
ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്ന ഹനീഫ, അവധി കഴിഞ്ഞ് ഒന്‍പത് മാസം മുമ്പാണ് ഒമാനില്‍ തിരിച്ചെത്തിയത്.
പിതാവ്: സൈദ്.മാതാവ്: ഫാത്തിമ. ഭാര്യ: ചെറീഷ്മ. മകന്‍: അമന്‍ സൈദ്.
സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സോഷ്യല്‍ സര്‍വിസ് ഡയറക്ടറേറ്റ് അറിയിച്ചു.
An expatriate from Kozhikode died of a heart attack in Oman
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



