
റിയാദ്: സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായത്.
![]() |
|
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയേലിന്റെയും മകനായ ഇദ്ദേഹം അവിവാഹിതനാണ്.
മാതാവിനോടൊപ്പം കാക്കനാട് ആയിരുന്നു ഇപ്പോള്‍ താമസം. ജുബൈല്‍ റോയല്‍ കമ്മീഷനില്‍ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. 2016ല്‍ ആണ് സൗദി അറേബ്യയില്‍ എത്തിയത്. രണ്ട് വര്‍ഷം ദുബായിലും ജോലി ചെയ്തിട്ടുണ്ട്.
മുവാസാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്കുന്ന പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.