ബാങ്ക് ജോലിക്കാര്‍ കാത്തിരുന്ന വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ( IBPS SO online registration process for 1007 SO vacancies). ഇന്ത്യയിലെ വിവിധ പൊതുമേഖല ബാങ്കുകളിലേക്ക് സ്‌പെഷലിസ്റ്റ് ഓഫീസര്‍ (SO) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകള്‍ വരുന്നുണ്ട്.
|
വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം, ഫീസ് നിരക്ക് എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ കൊടുക്കുന്ന ലിങ്ക് വഴി 2025 ജൂലൈ 21 വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിജ്ഞാപന നമ്പര്‍: CRP SPL
ആകെ ഒഴിവുകള്‍: 1007
അവസാന തീയതി: 2025 ജൂലൈ 21
ഒഴിവുള്ള തസ്തികകള്‍
* കൃഷി ഫീല്‍ഡ് ഓഫീസര്‍: 310 പോസ്റ്റുകള്‍
* എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍: 10 പോസ്റ്റുകള്‍
* ഐടി ഓഫീസര്‍: 203 പോസ്റ്റുകള്‍
* നിയമ ഉദ്യോഗസ്ഥന്‍: 56 പോസ്റ്റുകള്‍
* മാര്‍ക്കറ്റിംഗ് ഓഫീസര്‍: 350 പോസ്റ്റുകള്‍
* ഔദ്യോഗിക ഭാഷാ ഓഫീസര്‍: 78 പോസ്റ്റുകള്‍
ഒഴിവുള്ള ബാങ്ക്
* ബാങ്ക് ഓഫ് ബറോഡ
* ബാങ്ക് ഓഫ് ഇന്ത്യ
* ബാങ്ക് ഓഫ് മഹാരാഷ്ട്ര
* കാനറ ബാങ്ക്
* സെന്‍ട്രല്‍ ബാങ്ക്
* ഇന്ത്യന്‍ ബാങ്ക്
* ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
* പഞ്ചാബ് നാഷണല്‍ ബാങ്ക്
* പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
* യൂക്കോ ബാങ്ക്
* യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
പ്രായം
20 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
* പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സ് ഇളവ്
* മുസ്ലിംകള്‍ അടക്കമുള്ള ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ്
* മറ്റ് സംവരണ വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ നിയമാനുസൃത വയസ്സിളവുണ്ട്
യോഗ്യത
ഐടി ഓഫീസര്‍: കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ നാലുവര്‍ഷത്തെ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ DOEACC ‘ബി’ ലെവല്‍ പാസായവര്‍ക്കും യോഗ്യതയുണ്ട്.
കൃഷി ഓഫീസര്‍ക്ക്: കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഡയറി സയന്‍സ്, ഫിഷറി സയന്‍സ് അല്ലെങ്കില്‍ കാര്‍ഷിക എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധമാണ്.
മറ്റ് തസ്തികകളിലേക്കുള്ള യോഗ്യത അറിയാന്‍, ദയവായി ഔദ്യോഗിക അറിയിപ്പ് കാണുക.
അപേക്ഷിക്കേണ്ട വിധം
ആദ്യം IBPS വെബ്‌സൈറ്റ് ibps.in സന്ദര്‍ശിക്കുക.
ഹോംപേജില്‍ നല്‍കിയിരിക്കുന്ന CRPSPLXV ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ IBPS SO 2025 അപേക്ഷിക്കുക ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്വയം രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക, ഫോം സമര്‍പ്പിക്കുക.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍:
* ആലപ്പുഴ
* കണ്ണൂര്‍
* കൊച്ചി
* കൊല്ലം
* കോട്ടയം
* കോഴിക്കോട്
* മലപ്പുറം
* പാലക്കാട്
* തിരുവനന്തപുരം
* തൃശൂര്‍
ഫീസ് വിവരങ്ങള്‍
850/ രൂപയാണ് ഫീസ്
› SC/ST/PwD/XS : 175/ രൂപ
യോഗ്യരായ വ്യക്തികള്‍ക്ക് ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
Apply Now
The IBPS SO examination is conducted by the Institute of Banking Personnel Selection (IBPS) to recruit eligible candidates for Specialist Officer (SO) posts in the participating Public Sector Banks.


