14
Jul 2025
Tue
14 Jul 2025 Tue
Indian Air Force Agniveer Vayu Recruitment 2025

ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഹൃസ്വകാല ട്രെയിനിങ് പദ്ധതിയായി അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇറക്കി കേന്ദ്രസര്‍ക്കാര്‍. അഗ്‌നിപഥ് മുഖേന ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ( Indian Air Force Agniveer Vayu Recruitment 2025) ആണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചത്. അഗ്‌നിവീര്‍ വായു എന്നതാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സി ലേക്കുള്ള തസ്തികയുടെ പേര്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെയും യോഗ്യത സംബന്ധിച്ചുമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

തീയതി:
ജൂലൈ 11 മുതല്‍ ജൂലൈ 31 വരെ

പ്രായം:
ഉദ്യോഗാര്‍ത്ഥികള്‍ 2005 ജൂലൈ 1 നും 2009 ജനുവരി 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

അപേക്ഷകര്‍ ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റര്‍ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
അല്ലെങ്കില്‍

അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി).
അല്ലെങ്കില്‍

രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് അതോടൊപ്പം ഫിസിക്‌സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം (വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കില്‍ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്ക് നേടിയിരുന്നാലും മതി).

ശാരീരിക യോഗ്യതകള്‍
സൈനിക ജോലി ആയതുകൊണ്ട് അപേക്ഷകര്‍ ശാരീരികമായി ഫിറ്റായിരിക്കണം.
ഉയരം: 152 സെന്റീമീറ്റര്‍, വനിതകള്‍ക്ക് 152 സെന്റീമീറ്റര്‍.
ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ സാധിക്കണം
തൂക്കം: ഉയരത്തിന് ആനുപാതികമായി
കേള്‍വി: ഉദ്യോഗാര്‍ഥിക്ക് സാധാരണ കേള്‍വിശക്തി ഉണ്ടായിരിക്കണം
പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റല്‍ പോയിന്റ്കളും ഉണ്ടായിരിക്കണം
ആരോഗ്യം: ഉദ്യോഗാര്‍ത്ഥികള്‍ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

ഫീസ്
550 രൂപയാണ് അപേക്ഷാ ഫീസ്

അപേക്ഷിക്കേണ്ട വിദം

താല്‍പര്യമുള്ളവര്‍ ജൂലൈ 31ന് മുമ്പായി ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപ്ലൈ ചെയ്ണം.

ആദ്യം https://agnipathvayu.cdac.in/AV/ എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Candidate Login ല്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ലോഗിന്‍ചെയ്യുക.
ശേഷം വ്യക്തിഗതവിവരങ്ങള്‍ നല്‍കി രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യുക.
പ്രൊഫൈല്‍ ഫില്ല് ചെയ്ത് കഴിഞ്ഞാല്‍ പേയ്‌മെന്റ് കൂടി ചെയ്യുന്നതോടെ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയായി.

കിഫ്‌കോണില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം; വാഗ്ദാനം ചെയ്യുന്നത് മികച്ച ശമ്പളം | KIIFCON Recruitment

അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സര്‍ട്ടിഫിക്കറ്റ് ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.

Apply Now

Notification

Airforce Agniveers Vayu Intake 02/2026 Recruitment has released on the official website. The Indian Airforce application form will start from July 11, 2025, and candidates can apply until July 31, 2025.