22
Aug 2023
Tue
22 Aug 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: യൂറോപ്പില്‍ നിന്ന് ഒരു സൂപ്പര്‍ താരം കൂടെ സൗദിയിലേക്ക് ചേക്കേറുന്നു. അര്‍ജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെ ആണ് സൗദി ക്ലബായ അല്‍ അഹ്‌ലി ടീമിലേക്ക് എത്തിക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. 29കാരന്‍ 2021 മുതല്‍ അത്‌ലറ്റികോ മാഡ്രിഡിനായാണ് കളിക്കുന്നത്.
ഇറ്റാലിയന്‍ ക്ലബായ ഉദിനെസെയില്‍ നിന്നാണ് താരം അത്‌ലറ്റിക്കോ മാഡ്രിഡില്‍ എത്തിയത്. റോഡ്രിഗോ ഡി പോളിന് 2026വരെയുള്ള കരാര്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ ഉണ്ട്. അര്‍ജന്റീനയ്ക്കൊപ്പം കോപ അമേരിക്ക കിരീടവും ലോകകകപ്പും നേടിയ ഡി പോള്‍ കൂടെ സൗദിയില്‍ എത്തിയാല്‍ അത് സൗദി ഫുട്‌ബോളിന് വലിയ ഊര്‍ജ്ജമാകും. അല്‍ അഹ്‌ലി ഇതിനകം തന്നെ ഫിര്‍മിനോ, മഹ്‌റസ്, മാക്‌സിമിന്‍ തുടങ്ങി വന്‍ സൈനിംഗുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.