|
മുംബൈ: ഇന്നലെ നടന്ന പരിശീലന മത്സരത്തിന് നായയുടെ കടിയേറ്റുവെന്ന് മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. വലം കൈയ്ക്കാണ് കടിയേറ്റത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് അര്‍ജുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഖ്‌നൗ താരങ്ങളും സുഹൃത്തുക്കളുമായ മുഹ്‌സിന്‍ ഖാനും യുദ്ധവീര്‍ സിംഗ് ചരകും അര്‍ജുന് അടുത്തെത്തി കുശലാന്വേഷണം നടത്തിയപ്പോഴാണ് ഒരു നായ കടിച്ചുവെന്ന് അര്‍ജുന്‍ പറഞ്ഞത്.മെയ്13നാണ് തന്നെ നായ കടിച്ചതെന്നും അതിനാല്‍ നെറ്റ്‌സില്‍ പോലും പന്തെറിയാനാവുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു. എന്തൊക്കെയാണ് സ്ഥിതി എന്ന യുധ്വീറിന്റെ ചോദ്യത്തിന്, ഒരു ദിവസംമുന്‍പ് നായയുടെ കടിയേറ്റെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പരിക്കേറ്റ കൈയും താരം കാണിച്ചുകൊടുത്തു. ലഖ്നൗ പേസര്‍ മുഹ്സിന്‍ ഖാനും വിഡിയോയില്‍ താരത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന് സാരമായ പരിക്കില്ലെന്നാണ് സൂചന. സീസണില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് അര്‍ജുന്‍ ഇതുവരെ കളിച്ചത്.


