01
Sep 2023
Sat
01 Sep 2023 Sat

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറന്റ്. തൊടുപുഴ കോടതിയാണ് നിഖിൽ പൈലിക്കായുള്ള അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാലാണ് നടപടി. നിഖിൽ പൈലിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.

അതേസമയം അറസ്റ്റ് വാറന്റ് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ എത്തിയതും വിവാദമായിരുന്നു.

ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിലെ ഒന്നാംപ്രതി പിണറായി വിജയന് ജെയ്ക്കിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പ​ങ്കെടുക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് നിഖിൽ പൈലിയുടെ പ്രതികരണം. പിണറായി വിജയനെയും എം എം മണിയേയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോൺഗ്രസിനെ ഉപദേശിക്കാശനെന്നും നിഖിൽ പൈലി പറഞ്ഞിരുന്നു.