07
Apr 2024
Tue
07 Apr 2024 Tue
AstraZeneca admits its covid vaccine can cause side effects like blood clotting

തങ്ങളുടെ കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് രക്തംകട്ടപിടിക്കുകയും രക്തത്തിലെ കൗണ്ട് കുറയുകയും ചെയ്യുന്ന അപൂര്‍വ പാര്‍ശ്വഫലം ഉണ്ടെന്ന് സമ്മതിച്ച് മരുന്ന് നിര്‍മാതാക്കളായ ആസ്ട്രാസെനക. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച നിരവധി പേര്‍ മരിച്ചുവെന്നും മറ്റ് രോഗങ്ങളുണ്ടായെന്നും കാണിച്ച് നിരവധി പേര്‍ കോടതിയെ സമീപിച്ചതോടെയാണ് കമ്പനി പാര്‍ശ്വഫലം സമ്മതിച്ചതെന്ന് ടെലഗ്രാഫ് യുകെ റിപോര്‍ട്ട് ചെയ്തു. ആസ്ട്രാസെനകയും ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയും വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത്.(AstraZeneca admits its covid vaccine can cause side effects like blood clotting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാക്‌സിന്‍ സ്വീകരിച്ച് 2 മുതല്‍ 42 ദിവസത്തിനുള്ളിലാണ് രക്തം കട്ടപിടിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പാര്‍ശ്വഫലം കൂടുതലായും ഉണ്ടാവുന്നതെന്നും കമ്പനി വെളിപ്പെടുത്തുന്നു.

2021 ഒക്ടോബറില്‍ ഡല്‍ഹിയിലെ സ്വകാര്യ ആരോഗ്യകേന്ദ്രത്തില്‍ ഇത്തരം ഏഴ് കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെന്ന വ്യക്തമാക്കിയിരുന്നു. 2021 ജൂണില്‍ ആയിരുന്നു വാക്‌സിന്‍ സ്വീകരിച്ച യുവാവില്‍ രക്തംകട്ടപിടിച്ചത്. ഉടന്‍ തന്നെ ചികില്‍സ ലഭ്യമാക്കിയെങ്കിലും യുവാവ് മരിക്കുകയുണ്ടായി. 2021 ആദ്യത്തില്‍ ഡെന്‍മാര്‍ക്ക്, യുകെ, ജര്‍മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സമാനസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി.

2021 ഏപ്രിലില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തലച്ചോറിന് സ്ഥായിയായ ക്ഷതമേല്‍ക്കുകയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജെമി സ്‌കോട്ട് എന്നയാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വളരെ അപൂര്‍വം സാഹചര്യങ്ങളിലെ തങ്ങളുടെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ രക്തം കട്ടപിടിക്കൂ എന്നാണ് ആസ്ട്രാസെനകയുടെ വാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക