ബംഗളൂരുവില്‍ എടിഎം മെഷീന് മുഴുവനായി അഴിച്ചെടുത്ത് കൊണ്ടുപോയി മോഷ്ടാക്കള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ബെലഗാവി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദേശീയപാത-48 ലെ ഹൊസ വന്താമുറി ഗ്രാമത്തില്‍ അര്‍ധ രാത്രിയാണ് സാഹസികമായ മോഷണം നടന്നത്.
|
പൊലീസ് പറയുന്നതനുസരിച്ച്, അജ്ഞാതരായ മൂന്ന് പേര് ഒരു കൈവണ്ടിയുമായി എടിഎം കിയോസ്ക് തകര്‍ക്കുകയായിരുന്നു. അലാറം മുഴങ്ങുന്നത് ഒഴിവാക്കാന്‍ സെന്‍സറുകളില്‍ കറുത്ത പെയിന്റ് തളിച്ചു. അലാറം പ്രവര്‍ത്തന രഹിതമായതോടെ സംഘം എടിഎം മെഷീന് പൊളിച്ചുമാറ്റുകയും ഇത് പുറത്തുണ്ടായിരുന്ന കൈവണ്ടിയില്‍ കയറ്റുകയും ചെയ്തു. ഏകദേശം 200 മീറ്റര്‍ ദൂരത്തേക്ക് മെഷീന് കൈവണ്ടിയില്‍ കയറ്റി കൊണ്ടുപോയി അവിടെ കാത്തിരുന്ന വാഹനത്തില്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ച നടന്ന സമയത്ത് എടിഎമ്മില്‍ ഒരു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നതായാണ് ബാങ്ക് അധികൃതര്‍ നല്കുന്ന വിവരം. മോഷണവിവരം അറിഞ്ഞ കകാട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
അന്വേഷണത്തിന്റെ ഭാഗമായി സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ മേഖലയിലെ എടിഎം കിയോസ്കുകളുടെ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാഴ് മുമ്പ് ബംഗളൂരുവില്‍ എടിഎമ്മില്‍ നിറക്കാറായി പണവുമായി പോകുകയായിരുന്ന വാന്‍ കൊള്ളയടിച്ചിരുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒമ്പത് പേര് സംഭവത്തില്‍ അറസ്റ്റിലായിരുന്നു. 7.11 കോടി രൂപയാണ് അന്ന് തട്ടിയെടുത്തത്. ഇതില്‍ 98.6 ശതമാനവും ബെംഗളൂരു സിറ്റി പൊലീസ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.





