22
Jan 2023
Sun
22 Jan 2023 Sun

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സാ- കസാഖിസ്ഥാന്റെ അന്ന ഡാനിലിന സഖ്യം പുറത്ത്. ബെല്‍ജിയത്തിന്റെ അലിസണ്‍ വാന്‍ ഉയ്ത്വാങ്ക്, ഉക്രെയ്‌നിന്റെ അന്‍ഹെലിന കലീനീന സഖ്യമാണ് ഇന്തോ-കസാഖ് സഖ്യത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-4, 2-6.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റാണെന്ന് സാനിയ അടുത്തിടെ അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ചാംപ്യന്‍ഷിപ്പോടെ താരം വിരമിക്കുമെന്നും അറിയിച്ചിരുന്നു.
മിക്‌സഡ് ഡബിള്‍സില്‍ സാനിയാ-ഭോപ്പെണ്ണ സഖ്യം അടുത്ത റൗണ്ടില്‍ കടന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>