മോസ്‌കോ: അസര്‍ബൈജാന്‍ വിമാനം കസാഖിസ്താനില്‍ തകര്‍ന്നുവീണതില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. Azerbaijani plane shot down by Russian missile; Putin apologizes) തങ്ങളുടെ വ്യോമ പ്രതിരോധ സേനയുടെ മിസൈല്‍ ഇടിച്ചാണെന്ന് വിമാനം തകര്‍ന്നതെന്ന് റഷ്യ സ്ഥിരീകരിച്ചു. ബകുവില്‍നിന്ന് ഗ്രോസ്‌നിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്.
|
വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുന്ന സമയത്ത് റഷ്യന്‍ വ്യോമ പ്രതിരോധ സേന യുക്രെയ്ന്‍ ഡ്രോണുകളെ ചെറുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
38 പേര്‍ മരിച്ച ദാരുണമായ സംഭവത്തില്‍ പുടിന്‍ മാപ്പ് ചോദിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് അഗാധവും ആത്മാര്‍ഥവുമായ അനുശോചനം രേഖപ്പെടുത്തിയ പുടിന്‍, പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


