03
Apr 2023
Sat
03 Apr 2023 Sat

ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനു വേണ്ടി കാത്തിരുന്നത് മൂന്നുമണിക്കൂര്‍. എന്നാല്‍ ഇതിനിടെ കുഞ്ഞ് അമ്മയുടെ കൈയിലിരുന്ന മരണം പുല്‍കി. മധ്യപ്രദേശിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദാത്തിയ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ നില ഗുരുതരമായതിനാല്‍ വിദഗ്ധ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രി മുറ്റത്ത് രണ്ട് ആംബുലന്‍സുകള്‍ കിടപ്പുണ്ടായിരുന്നെങ്കിലും വാഹനത്തില്‍ ഇന്ധനമില്ലെന്നായിരുന്നു മറുപടി.

അതേസമയം കുട്ടിയെ എത്തിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് മതിയായ ചികില്‍സ ലഭിച്ചിരുന്നില്ലെന്ന് മരിച്ച കുട്ടിയുടെ മാതാവ് റേണു ജാതവ് കുറ്റപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക