12
Jan 2025
Thu
12 Jan 2025 Thu
Bahrain- Social and Cultural Association

കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, സെക്കന്റ് സെക്രട്ടറി, ഇജാസ് അസ്ലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.(Bahrain: Social and Cultural Association officials met with the Ambassador). ഇന്ത്യാ ഹൌസില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30-ന് നടന്ന കൂടികാഴ്ചയില്‍ സംഘടനയുടെ വരുന്ന വര്‍ഷങ്ങളില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേപ്പറ്റി അംബാസഡര്‍ ചോദിച്ചറിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അദേഹത്തിന്റെ ചിന്തകളും, നിര്‍ദേശങ്ങളും, സമൂഹത്തിന് പ്രയോജനം നല്‍കുന്ന നിരവധി നിര്‍ദേശങ്ങളും ഭാരവാഹികളുമായി പങ്കുവെച്ചു. എംബസിയുടെ പൂര്‍ണ്ണ സഹകരണവും, പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും, എംബസ്സിയുടെ ആവശ്യ ഘട്ടങ്ങളില്‍ ഏതുസമയത്തും സാധ്യമായ എല്ലാ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്ന് കെ.എസ്.സി.എ ഭാരവാഹികളും അറിയിച്ചു.

പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ നേതൃത്വത്തില്‍, വൈസ് പ്രസിഡന്റ്, അനില്‍കുമാര്‍ യു. കെ, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പിള്ള, അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ, കള്‍ച്ചറല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി മനോജ് നമ്പ്യാര്‍, മെമ്പര്‍ഷിപ് സെക്രട്ടറി അനൂപ് പിള്ള, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റെര്‍ണല്‍ ഓഡിറ്റര്‍, അജേഷ് നായര്‍ എന്നിവര്‍ ആയിരുന്നു സംഘത്തിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ്അംഗങ്ങള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക