മനാമ: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമസ്ത മദ്‌റസയിലെ അദ്ധ്യാപകര്‍ ശേഖരിച്ച ഫണ്ട് കൈമാറി.(Bahrain: Wayanad relief fund handed over) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാന പ്രകാരമാണ് ബഹ്‌റൈനിലെ സമസ്ത മദ്‌റസയിലെ അദ്ധ്യാപകന്‍മാര്‍ ഒരു ദിവസത്തെ വേതനം സമാഹരിച്ചത്.
|
മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി നേതാക്കളുടെസാന്നിധ്യത്തില്‍ റെയ്ഞ്ച് സെക്രട്ടറി ബഷീര്‍ ദാരിമി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖറുദ്ദീന്‍ കോയ തങ്ങളെ ഏല്‍പ്പിച്ചു.
ALSO READ: ബഹ്‌റൈനില്‍ നാല്‍പ്പതോളം സ്ഥാപനങ്ങളെ കബളിപ്പിച്ച് മലയാളി സംഘം മുങ്ങി
ബഹ്‌റൈന്‍ റെയഞ്ച് ജംഇയ്യത്തുല്‍ മുല്ലിമീന്‍ പരീക്ഷ ബോഡ് ചെയര്‍മാന്‍ അശ്റഫ് അന്‍വരി ചേലക്കര, ട്രഷറര്‍ മഹ്‌മൂദ് മാട്ടൂല്‍, ഐടി കോഡിനേറ്റര്‍ അസ്ലം ഹുദവി, വൈസ് പ്രസിഡന്റുമാരായ ഹാഫിള് ശാറഫുദ്ധീന്‍ മൗലവി, ഹംസഅന്‍വരി, എസ്.ബി.വി ചെയര്‍മാന്‍ നിശാന്‍ ബാഖവി, സമസ്ത മദ്‌റസ അദ്ധ്യാപകരായ മുഹമ്മദ് മുസ്ലിയാര്‍, ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി,
കാസിം മൗലവി, കരീം മാഷ് തുടങ്ങിയര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


