11
May 2024
Thu
11 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തിൽ മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കന്നുകാലികള്‍ക്ക് വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.
മെയ് 15 മുതല്‍ വില വര്‍ധനവ് നടപ്പാക്കാനാണ് തീരുമാനം.

കന്നുകാലികളുടെ വില കൂടുന്ന സാഹചര്യ ത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കാലിക്കറ്റ് ടവറിൽ അടിയന്തര ജനറൽ ബോഡി യോഗം ചേർന്നു. ഈ യോഗത്തിലാണ് തീരുമാനം. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു . കോതിയിൽ നശിച്ചു കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോർപ്പറേഷന്റെ വാഗ്ദാനം അധികാരികൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക